പീച്ചി. കെഎഫ്ആർഐക്ക് സമീപം പീച്ചിഡാം റോഡിലേയ്ക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6.15 ഓടെയാണ് കെഎഫ്ആർഐ കാമ്പസിനുള്ളിലെ മരം പ്രധാന ഗേറ്റിന് സമീപം റോഡിലേയ്ക്ക് വീണത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.


0 Comments