കുരുമ്പേപ്പറമ്പിൽ ചന്ദ്രികയുടെ വീടിന്റെ സുരക്ഷ ഉറപ്പ് വരുത്തണം: ബാബു തോമസ്


കണ്ണാറ. ചീനിക്കടവിൽ മണ്ണിടിഞ്ഞ് വീണ് അപകടാവസ്ഥയിലായ കുരുമ്പേപ്പറമ്പിൽ ചന്ദ്രികയുടെ വീടിന്റെ സുരക്ഷ പഞ്ചായത്ത് ഉറപ്പ് വരുത്തണമെന്ന് കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് പറഞ്ഞു. കേരള കോൺഗ്രസ് തൃശൂർ ജില്ല വൈസ് പ്രസിഡന്റ് സോമൻ കൊളപ്പാറയ്‌ക്കൊപ്പം സ്ഥലം സന്ദർശിക്കുകയായിരുന്നു ബാബു തോമസ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കുരുമ്പേപ്പറമ്പിൽ ചന്ദ്രികയുടെ വീട്ടിലേയ്ക്ക് സമീപവാസിയുടെ പറമ്പിലെ മണ്ണിടിഞ്ഞ് വീണത്. മുറ്റത്ത് നിൽക്കുകയായിരുന്ന പത്ത് വയസ്സുകാരൻ അപകടത്തിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ഈ സമയം ചന്ദ്രികയും കൊച്ചുമകനും വീടിന് പുറകിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടി രക്ഷപെടുകയായിരുന്നു.




Post a Comment

0 Comments