പീച്ചി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് റെയിൻ കോട്ട് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം എം.ജെ അനീഷ് നിർവഹിച്ചു. സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനമായ ബിപിസിഎൽ ആണ് റെയിൻ കോട്ടുകൾ സ്‌പോൺസർ ചെയ്തത്. ബിപിസിഎൽ കൊച്ചിൻ മാനേജർ ജഗന്നാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗം സ്വപ്ന രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കമ്പനി ഫീൽഡ് ഓഫീസർ ഗിരീഷ്, കെ.ടി ജിതിൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments