വി.പി സുനീഷിന്റെ എട്ടാം ചരമവാർഷികം ആചരിച്ചു


കണ്ണാറ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്തംഗവുമായിരുന്ന പയ്യനം വെട്ടിയാടൻ വീട്ടിൽ വി.പി. സുനീഷിന്റെ എട്ടാം ചരമ വാർഷികം ആചരിച്ചു. പയ്യനം കോളനി പരിസരത്ത് വെച്ച് നടന്ന അനുസ്മരണയോഗം സിപിഎം  ലോക്കൽ കമ്മിറ്റി അംഗം ഇ.എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ പ്രവർത്തന രംഗത്തും യുവജന പ്രസ്ഥാനത്തിലും സജീവ സാന്നിധ്യമായിരുന്നു വി.പി സുനീഷ് എന്ന് അദ്ദേഹം അനുസ്മരിച്ചു. പഞ്ചായത്തംഗം കെ.വി അനിത, എ.ജി സുബിൻകുമാർ, എ.ജി മോഹനൻ എന്നിവർ സംസാരിച്ചു.




Post a Comment

0 Comments