പട്ടിക്കാട്. ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എസ് എസ് എൽ സി 1988 ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മയായ ഓർമ്മക്കൂട്ട് സൗഹൃദ സംഗമത്തിന്റെ രണ്ടാം കൂടിക്കാഴ്ച നടത്തി. സെപ്തംബർ 17 ഞായറാഴ്ച സ്‌കൂളിൽ വെച്ച് നടത്തിയ സംഗമത്തിൽ ഓർമ്മക്കൂട്ടിലെ അംഗങ്ങളായ പ്രതിഭകളെ ആദരിച്ചു. സ്റ്റാമ്പ് കോയിൻ കറൻസി കളക്ഷനിലൂടെ ശ്രദ്ധേയനായ ബിജു അബ്രഹാമിനെ സെക്രട്ടറി ഗോപകുമാർ പൊന്നാടയണിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ 90 ദിവസത്തെ ബൈക്ക് യാത്ര നടത്തിയ പി.ടി പ്രസീതിനെ പ്രസിഡന്റ് പി.പി ഷാജുവും പൊന്നാടയണിയിച്ചു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.


0 Comments