വാണിയമ്പാറയിൽ ദേശീയപാതയിലേയ്ക്കുള്ള എൻട്രികൾ അടയ്ക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു


പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലേയ്ക്ക് വാണിയമ്പാറ ഭാഗത്തുള്ള എൻട്രികൾ അടയ്ക്കാൻ ദേശീയപാത അധികൃതർ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. പ്രദേശത്തെ സർവ്വീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുകയോ അവ തമ്മിൽ കൂട്ടി മുട്ടിക്കുകയോ ചെയ്യാതെയാണ് ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. വാണിയമ്പാറയ്ക്കും കൊമ്പഴയ്ക്കും ഇടയിൽ ഒരു സ്ഥലത്തെങ്കിലും പ്രവേശന മാർഗ്ഗം അനുവദിച്ചതിന് ശേഷം മറ്റുള്ളവ അടച്ചാൽ മതിയെന്നും അവർ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പണികൾ താൽക്കാലികമായി നിർത്തിവെച്ചു.

ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് ടോൾപിരിവ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. എന്നാൽ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. സർവ്വീസ് റോഡുകളുടെയും ബസ്‌ബേകളുടെയും നിർമ്മാണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇതുമൂലം സ്വകാര്യബസുകൾ ദേശീയപാതയിൽ തന്നെ നിർത്തി ആളെ കയറ്റുന്നത് മേഖലയിൽ നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.



Post a Comment

0 Comments