മണ്ണുത്തി. മഹിളാ കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് തല നേതൃത്വ കൺവെൻഷനും, പുതിയ ബ്ലോക്ക് ഭാരവാഹികൾക്കും മണ്ഡലം പ്രസിഡന്റുമാർക്കും ഉള്ള സ്വീകരണ ചടങ്ങും യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ പോരാട്ടത്തിന് മഹിളാ കോൺഗ്രസിന്റെ പുതിയ ഭാരവാഹികൾ രംഗത്തുണ്ടാകണമെന്ന് എംപി വിൻസെന്റ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം ലീലാമ്മ തോമസ് മുഖ്യാതിഥിയായിരുന്നു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി, കോൺഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്ത്, കെ.സി അഭിലാഷ്, കെ.എൻ വിജയകുമാർ, സുശീല രാജൻ, ശകുന്തള സജീവ്, ജിത്ത് ചാക്കോ, എം.യു മുത്തു, ബിന്ദു കാട്ടുങ്ങൽ, ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, റെജി പി. പി, ബാബു പാണംകുടി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുരായ ഫസീല നിഷാദ്, ഗിരിജ മധു പൊതുവാൾ, ജിൻസി ഷാജി, സഫിയ നിഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments