പീച്ചി. പീച്ചിഡാം ലയൺസ് ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ പ്രോഗ്രാം നടത്തി. മുൻ ഡിസ്ട്രിക്ട് ഗവർണർ ഇഗ്നേഷ്യസ് എംഡി പിഎംജെഎഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പ്രസിഡന്റ് റോയ് കെ. നൈനാൻ, സെക്രട്ടറി ഉലഹന്നാൻ, ട്രഷറർ സാൻജോ തോമസ് എന്നിവരെ തിരഞ്ഞെടുത്തു. റീജിയൻ ചെയർമാൻ എം.വി. നെൽസൻ, സോണൽ ചെയർമാൻ ഹിരൺദാസ്, ചാപ്റ്റർ പ്രസിഡന്റ് ബാബു കൊള്ളന്നൂർ, മുൻ പ്രസിഡന്റ് റോയ് കെ. ദേവസി, പാണഞ്ചേരി ക്ലബ്ബ് പ്രസിഡന്റ് ഷിബു, പറവട്ടാനി ക്ലബ്ബ് ഭാരവാഹികൾ, പീച്ചിഡാം ലയൺസ് ക്ലബ്ബ് അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.


0 Comments