കണ്ണാറ. ആൽപ്പാറയിൽ കോൺഗ്രസ് ബൂത്തുതല പുസംഘടന നടത്തി. കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുശീല രാജൻ അധ്യക്ഷയായിരുന്നു. മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി വക്കം പുരുഷോത്തമൻ, കോൺഗ്രസ് പ്രവർത്തകൻ ബിജു നടുക്കൊച്ചേരി എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപെടുത്തി. ബൂത്ത് പ്രസിഡന്റായി രാജൻ കൃഷ്ണൻ പല്ലിശ്ശേരിയെ തിരഞ്ഞെടുത്തു. ജോണി കോറാടൻ, ശിവദാസൻ പാമ്പുങ്ങൽ, സണ്ണി കറുകപ്പിള്ളി, ഉല്ലാസ് പോൾ എന്നിവരാണ് മറ്റ് ഭാരവാഹികൾ. അർജുൻ ലാൽ, ഉല്ലാസ് പോൾ, രാജൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു.


0 Comments