കാട്ടുപന്നിയുടെ ഇറച്ചി പിടികൂടി; ഒരാൾ അറസ്റ്റിൽ


പട്ടിക്കാട്. തൃശൂർ ഡിവിഷൻ പട്ടിക്കാട് ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന മാടക്കത്തറ മാറ്റാംപുറം മേപ്പാടത്ത് നിന്നും കാട്ടുപന്നിയുടെ ഇറച്ചി പിടികൂടി. മേപ്പാടം പൊന്നാംപുരയ്ക്കൽ മണി മകൻ ഗാന്ധി ബാബു എന്ന ബാബു (43) വിന്റെ വീട്ടിൽ നിന്നാണ് ഇറച്ചി പിടികൂടിയത്. കാട്ടുപന്നിയുടെ ഭാഗികമായി വേവിച്ച ഇറച്ചി, 8 കിലോയോളം പച്ച ഇറച്ചി, തല, മറ്റ് ശരീര അവശിഷ്ടങ്ങൾ, ത്രാസ്, ആയുധങ്ങൾ എന്നിവയാണ് പട്ടിക്കാട് റേഞ്ച് ഓഫീസർ സി.ഒ. സെബാസ്റ്റ്യന്റെയും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.കെ ലോഹിദാക്ഷന്റെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപെട്ടു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.പ്രസാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.ബി. ദിലീപ്, എം.പി. രാജീവ്, കെ.കെ. അജിത്ത്, ഫോറസ്റ്റ് വാച്ചർ എ.ടി. അജിത, ഡ്രൈവർ എസ് കലാധരൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.




Post a Comment

0 Comments