കോൺഗ്രസ് ബൂത്ത്‌തല പുനസ്സംഘടന തുടങ്ങി


പട്ടിക്കാട്. പാണഞ്ചേരിയിൽ കോൺഗ്രസിന്റെ ബൂത്ത്തല പുനസ്സംഘടനയ്ക്ക് കൂട്ടാല ബൂത്തിൽ തുടക്കമായി. പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പ്രസിഡന്റ് കെ.എൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റായി സി.വി ജോസിനെ തിരഞ്ഞെടുത്തു. പി.സി യോഹന്നാൻ, ഗിരീഷ് കുളങ്ങര, ജോസ് പയ്യപിള്ളി, പി.ജി റപ്പായി, ജോസ് മൈനാട്ടിൽ എന്നിവരാണ് മറ്റു ഭാരവാഹികൾ. മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, സി.എസ് ശ്രീജു, വി.ബി ചന്ദ്രൻ എന്നിവർ  സംസാരിച്ചു.



Post a Comment

0 Comments