'അമ്മയ്ക്ക് ഒരു പുടവ': മഹിള കോൺഗ്രസിന്റെ ഓണാഘോഷം


പട്ടിക്കാട്. ഓണനാളുകളിൽ തിരഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് ഓണപ്പുടവയും മധുരവും സമ്മാനിച്ച് മഹിള കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു ഇടപ്പാറയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. തൃശൂർ സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് സത്യഭാമ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ബിന്ദു ബിജു അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ മുഖ്യാതിഥിയായി പങ്കെടുത്തു. ദേശീയ പഞ്ചഗുസ്തി താരം സൗമ്യ സുധാകരനെ മുൻ പഞ്ചായത്ത് പ്രസിഡന്റ് റോയ് കെ ദേവസി ആദരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുശീല രാജൻ,  ജോളി ജോർജ്, ഭവാനി രാജൻ എന്നിവർ പ്രസംഗിച്ചു. മഹിള കോൺഗ്രസ് പ്രവർത്തകരായ ബിന്ദു ഹ്യൂബർട്ട്, റോസിലി വർഗീസ്, ലിസി മാത്യു, സീന, മിനി, സന്ധ്യ വിനയൻ, സുനിത, റാഫിയ, ബിന്ദു, സിബി, സീന, കോൺഗ്രസ് പാർട്ടി പ്രവർത്തകരായ ബ്ലസൻ വർഗീസ്, വി.ബി ചന്ദ്രൻ,  ബിജു ഐസക്ക് ഇടപ്പാറ, ലോറൻസ്, ലിമേഷ് എന്നിവരും പങ്കെടുത്തു.


Post a Comment

0 Comments