ചാത്തംകുളം റോഡിലെ കലുങ്ക് പുനർനിർമ്മിക്കണം: നിവേദനം നൽകി


മുടിക്കോട്. പാണഞ്ചേരി പഞ്ചായത്തിൽ ചാത്തംകുളം റോഡിൽ ജുമാ മസ്ജിദിനും ചാത്തൻകുളത്തിനുമിടയിലുള്ള കാലപ്പഴക്കം ചെന്ന കലുങ്ക് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ ആരിഫ റാഫി മന്ത്രി കെ. രാജനും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർക്കും നിവേദനം നൽകി. ഏറെ വാഹനത്തിരക്കുള്ള  ഈ റോഡിന്റെ നിലവിലെ വീതിക്ക് അനുസരിച്ചല്ല കലുങ്കുകൾ ഉള്ളത്. പലതും 45 വർഷത്തിലേറെ പഴക്കമുള്ളവയും ശോചനീയാവസ്ഥ യിലുള്ളതുമാണ്. നിരന്തരമായി ഭാരവാഹനങ്ങൾ കടന്നുപോകുന്ന, ടൂറിസം കോറിഡോറിന്റെ ഭാഗമായ ഈ റോഡിലെ കലുങ്കുകളും പാലങ്ങളും വീതി കൂട്ടി പുനർ നിർമ്മിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

Post a Comment

0 Comments