കണ്ണാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ ആശാരിക്കാട് പ്രവർത്തനം ആരംഭിക്കുന്ന അന്നകൈരളി ഫ്രൂട്ട്‌സ് & വെജിറ്റബിൾസ് പ്രോസസ്സിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി ആദ്യവിൽപ്പന നടത്തി. ഗ്രാമശ്രീ പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഐശ്വര്യ ലിന്റോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വി. അനിത, കൃഷി ഓഫീസർ ടി.ആർ അഭിമന്യു, പാണഞ്ചേരി ബാങ്ക് സെക്രട്ടറി എ.വി ജോജു, ആശാരിക്കാട് ബാങ്ക് പ്രസിഡന്റ് കെ.എൻ ഗോപാലൻ, ആസൂത്രണ സമിതി അംഗം എം. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ലിബിയ ബിനോയ്, സെക്രട്ടറി ടെസ്സി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.
.jpeg)

0 Comments