വലക്കാവ്. നടത്തറ-പുത്തൂർ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന വലക്കാവ് തോണിപ്പാറ നാലുകെട്ട് റോഡ് നിർമ്മാണോദ്ഘാടനം സെപ്റ്റംബർ 29ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. 29 ന് വൈകീട്ട് 4ന് വലക്കാവ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ റവന്യു മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. നടത്തറ പുത്തൂർ പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന അഞ്ചര കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് വലക്കാവ് തോണിപ്പാറ നാലുകെട്ട്. 5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്. റോഡിന്റെ 790 മീറ്റർ ഭാഗം നടത്തറ പഞ്ചായത്തിലും ബാക്കി വരുന്ന ഭാഗം പുത്തൂർ ഗ്രാമപഞ്ചായത്തിലുമാണ്. ആധുനിക രീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ അഞ്ചര മീറ്റർ വീതിയിൽ ടാറിങ്ങും ഇരു വശത്തും കാനയും, കൾവർട്ടുകൾ ഉൾപ്പടെയാണ് നിർമ്മാണം നടത്തുക.
ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തറ ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി യോഗം ചേർന്നു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ചെയർപേഴ്‌സണായ സംഘാടകസമിതിക്ക് രൂപം നൽകി. യോഗത്തിൽ നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ രജിത്ത്, പഞ്ചായത്തംഗങ്ങളായ പി.എസ് സജിത്ത്, ഇ.എൻ സീതാലക്ഷ്മി, പി.കെ അഭിലാഷ്, ജിയ ഗിഫ്റ്റിൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments