ജൽജീവൻ മിഷൻ: തെക്കുംപാടം വാർഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി

കല്ലിടുക്ക്. തെക്കുംപാടം വാർഡിൽ ജൽജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ട്രഞ്ച് നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ  തുടങ്ങി.  2024 മാർച്ച് മാസത്തോടെ വാർഡിലെ കുടിവെള്ളക്ഷാമം പൂർണ്ണമായും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പണികൾ തുടങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം കല്ലിടുക്ക് തെക്കുംപാടം റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. റോഡിന്റെ പണികൾ ആരംഭിക്കുന്നതിനു മുമ്പായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്  പൂർത്തീകരിക്കാനാണ് പണികൾ നേരത്തേ തുടങ്ങിയിരിക്കുന്നത് എന്ന് വാർഡ് മെമ്പർ എം ജെ അനീഷ് പറഞ്ഞു.

ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥ വി.കെ രേഖ, വാർഡ് വികസന സമിതി അംഗം പി.വി സനോജ്, വെൽഫെയർ കമ്മിറ്റി അംഗം സി.വി പോൾസൺ, രാജേന്ദ്രൻ മുല്ലപ്പിള്ളി എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു.




Post a Comment

0 Comments