കരിപ്പക്കുന്ന് പള്ളിയിൽ പെരുന്നാളിന് കൊടിയേറ്റി


പട്ടിക്കാട്. കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിന് ഫാ. വർഗ്ഗീസ് വാലയിൽ കൊടിയേറ്റി. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 3 വരെയാണ് പെരുന്നാൾ. ചെന്നൈ ഭദ്രാസനധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ പിലക്‌സിനോസ് മെത്രാപോലിത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വികാരി ഫാ. ഡേവിഡ് തങ്കച്ചൻ, ട്രസ്റ്റി പൗലോസ് കൈപ്പനാൽ, സെക്രട്ടറി വർഗ്ഗീസ് തെക്കേവീട്ടിൽ, ജനറൽ കൺവീനർ ഷിജോ പി. ചാക്കോ തുടങ്ങിയവർ പെരുന്നാളിന് നേതൃത്വം നൽകും.




Post a Comment

0 Comments