പീച്ചി. പ്രൈമറി പ്രീ പ്രൈമറി ക്ലാസുകളിലെ കുരുന്നുകളുടെ കലാഭിരുചികളെ വളർത്താനും അവരെ മത്സര സന്നദ്ധരാക്കാനുമായി പീച്ചി ഗവ. എൽ.പി സ്കൂളിൽ കലോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. കുരുന്നുകളുടെ ചടുല നൃത്തച്ചുവടുകളും മധുര നാദങ്ങളും കണ്ണിനും കാതിനും കുളിർമയേകി. സെപ്തംബർ 21 ന് പാണഞ്ചേരി പഞ്ചായത്ത് പീച്ചി വാർഡ് മെമ്പർ ബാബു തോമസ് കലാമേള ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് കെ.എസ് സുനീഷ്കുമാർ അധ്യക്ഷനായി. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ, പ്രധാനാധ്യാപിക കെ.ജെ ടെസ്സി, സ്റ്റാഫ് സെക്രട്ടറി ജലജ ടീച്ചർ എന്നിവർ സംസാരിച്ചു.


0 Comments