പട്ടിക്കാട്. ഒന്നര വയസ്സുള്ള കുട്ടിയുടെ സ്വർണ്ണമാല മോഷ്ടിച്ച പ്രതിയെ പീച്ചി പോലീസ് പിടികൂടി. ചാണോത്ത് കോലാട്ട് വീട്ടിൽ ഷൈലജൻ (65) നെയാണ് പീച്ചി സ്‌റ്റേഷൻ പ്രിൻസിപ്പൽ എസ്‌ഐ ബിപിൻ ബി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കല്ലിടുക്കിൽ താമസിക്കുന്ന ബന്ധുവീട്ടിൽ നിന്നാണ് പ്രതി മാല മോഷ്ടിച്ചത്. മോഷ്ടിച്ച മാല പട്ടിക്കാട് സെന്ററിൽ ഉള്ള ജ്വല്ലറിയിൽ പണയം വെച്ച് 45000 രൂപയും ഇയാൾ കൈപ്പറ്റിയിരുന്നു. പ്രതിയെ ജ്വല്ലറിയിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
പ്രതി ചാണോത്ത് മേഖലയിൽ മുൻപും മോഷണ ശ്രമങ്ങൾ നടത്തിയിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു. സ്ത്രീകളെ ആക്രമിച്ച് മാല മോഷ്ടിക്കാൻ ഇയാൾ ശ്രമിച്ചിട്ടുള്ളതായും പറയപ്പെടുന്നു. പോലീസ് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.


0 Comments