തെക്കേക്കുളത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു


പീച്ചി. ജനവാസകേന്ദ്രമായ തെക്കേക്കുളത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. പാറെതുണ്ടത്തിൽ ഷാജി, പുഷ്പകുമാരി എന്നിവരുടെ ഭൂമിയിലാണ് കൂടുതൽ കൃഷിനാശം ഉണ്ടായത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് പ്രദേശത്ത് കാട്ടാന ഇറങ്ങിയത്. നൂറോളം വാഴകളും, തെങ്ങിൻതൈകളും കാട്ടാന നശിപ്പിച്ചു. ഇതോടെ തെക്കേക്കുളം ജെണ്ടമുക്ക് ഭാഗത്തെ ജനങ്ങൾ ഏറെ ഭീതിയിലാണെന്നും രാത്രിയിൽ സമാധാനപരമായി കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും പഞ്ചായത്തംഗം ബാബു തോമസ് പറഞ്ഞു. 

സമീപകാലത്ത് പീച്ചി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. കഴിഞ്ഞ ചില മാസങ്ങൾക്കുള്ളിൽ നിരവധി കാർഷിക വിളകളാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതുവരെ കാട്ടാനശല്യം തടയുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുകയോ വേണ്ട നടപടികൾ സ്വീകരിക്കുകയോ അധികൃതർ ചെയ്തിട്ടില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു.





Post a Comment

0 Comments