കണ്ണാറ പാലത്തിന് കിഴക്കുഭാഗത്ത് അപ്രോച്ച് റോഡ് നിർമ്മിക്കണം: ആവശ്യം ശക്തമാകുന്നു


കണ്ണാറ. പുതിയ പാലം പണി കഴിഞ്ഞ് ഒരു പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും പാലത്തിന്റെ കിഴക്കുഭാഗത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. തൃശൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പാലം കഴിഞ്ഞ ഉടനെ വലതു ഭാഗത്തേക്ക് വെട്ടിത്തിരിഞ്ഞ് പഴയ റോഡിലേക്ക് പ്രവേശിക്കുകയാണിപ്പോൾ. ഇത് അപകടകരമായ സാഹചര്യമാണ്. പാലത്തിൽ നിന്ന് നേരെ കണ്ണാറ സെന്ററിലേക്ക് റോഡ് നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഈ ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ അധീനതയിൽ ആയിരുന്ന ഭൂമിയെല്ലാം പൊതുമരാമത്ത് വകുപ്പ് വീണ്ടെടുത്തിട്ടുണ്ട്. 

കെട്ടിടങ്ങളോ മറ്റ് നിർമ്മിതികളോ പൊളിച്ചു നീക്കാതെ തന്നെ പെട്രോൾ പമ്പിനും, ഇപ്പോൾ മലയോര ഹൈവേ നിർമ്മാണ കമ്പനിയുടെ യാർഡ് പ്രവർത്തിക്കുന്ന സ്ഥലത്തിന് മുന്നിലൂടെയും റോഡ് പണി യാവുന്നതാണ് എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മലയോര ഹൈവേയുടെ പണികൾ നടന്നുകൊണ്ടിരി ക്കുന്ന ഈ ഘട്ടത്തിൽ അപ്രോച്ച് റോഡിന്റെ നിർമ്മാണവും നടത്താൻ ഭരണാധികാരികൾ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.




Post a Comment

0 Comments