ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യാപകർക്കുള്ള പരിശീലനം നടത്തി


തൃശൂർ. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂൾ അധ്യാപകർക്കുള്ള 'സ്‌കൂൾ സുരക്ഷയും മുങ്ങിമരണ ദുരന്ത ലഘൂകരണ ബോധവൽക്കരണവും' എന്ന പരിശീലന പരിപാടി നടത്തി. കളക്ടറേറ്റ് അനക്‌സ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി റെജിൽ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ മുഴുവൻ സ്‌കൂളുകളിൽ നിന്നും അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു ദിവസങ്ങളിലായാണ് പരിശീലനം നടത്തുന്നത്. സ്‌കൂൾ സുരക്ഷയും സ്‌കൂൾ ആപ്പ് പരിചയപ്പെടുത്തലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രോഗ്രാം കോഡിനേറ്റർ ഡോ. പ്രതീഷ് സി. മാമൻ നിർവഹിച്ചു. മുങ്ങിമരണ ദുരന്ത ലഘൂകരണ ബോധവൽക്കരണം എന്ന വിഷയത്തിൽ സിവിൽ ഡിഫൻസ് അക്കാദമി ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ ക്ലാസ് നയിച്ചു. പരിശീലനത്തിൽ തൃശ്ശൂർ ഹസാഡ് അനലിസ്റ്റ് സുസ്മി സണ്ണി, കെ. രമാദേവി, ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments