പട്ടിക്കാട്. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട ജാഥക്ക് എഐവൈഎഫ് പാണഞ്ചേരി മേഖല കമ്മിറ്റിയുടെ ഐക്യദാർഡ്യം. സംസ്ഥാന കമ്മറ്റി അംഗം കനിഷ്‌ക്കൻ വല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി നിജു അധ്യക്ഷനായിരുന്നു. സിപിഐ ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം രാജ്യത്തുടനീളം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥകൾ നടത്തിവരികയാണ്. ഒക്ടോബർ 1ന് നടന്ന ജാഥയ്ക്ക് സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ ജാഥ ക്യാപ്റ്റനും, ലളിത കെ.വി വൈസ് ക്യാപ്റ്റനും, ജിനേഷ് പീച്ചി ജാഥ ഡയറക്ടറും ആയിരുന്നു.
സനിൽ വാണിയംപാറ, ജിനേഷ് പീച്ചി, ഡോ. പ്രദീപ് കുമാർ, രമ്യ രാജേഷ്, പ്രസാദ് പുളിക്കൻ, വിനേഷ്, അനിൽ തുടങ്ങിയവർ സംസാരിച്ചു.


0 Comments