രാജ്യാന്തര ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെന്റിൽ പാണഞ്ചേരി സ്വദേശിക്ക് രണ്ടാം സ്ഥാനം


പട്ടിക്കാട്. ചെസ്സ് ബിഷപ്പിന്റെ നേതൃത്വത്തിൽ ധോണി ലീഡ്‌സ് കോളജ് ഓഫ് മാനേജ്‌മെന്റ് നടത്തിയ രാജ്യാന്തര ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെന്റിൽ പാണഞ്ചേരി സ്വദേശിക്ക് രണ്ടാം സ്ഥാനം. ചെമ്പൂത്ര പൂത്തോപറമ്പിൽ ഗംഗാധരൻ രമണി ദമ്പതികളുടെ മകൻ പി.ജി. അശ്വിനാണ് മത്സരത്തിൽ രണ്ടാമനായത്. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗമാണ് അശ്വിൻ. സഹോദരൻ: അക്ഷയ്

രാജസ്ഥാൻ സ്വദേശി യാഷ് കൽഹാരിയാണ് ചാംപ്യൻ. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ നടന്ന മത്സരത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നായി 486 പേർ മത്സരിച്ചു.




Post a Comment

0 Comments