യുഡിഎഫ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ പദയാത്ര നടത്തി


പട്ടിക്കാട്. ഇടതുപക്ഷ സർക്കാർ ജനദ്രോഹ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു എന്നാരോപിച്ച് യുഡിഎഫ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. സെക്രട്ടറിയേറ്റിലേക്ക് യുഡിഎഫ് നടത്തുന്ന സമരത്തിന്റെ പ്രചാരണാർത്ഥമാണ് പദയാത്ര നടത്തിയത്. പീച്ചിയിൽ നിന്ന് ആരംഭിച്ച പദയാത്ര ജാഥ ക്യാപ്റ്റനും യുഡിഎഫ് ചെയർമാനും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ കെ.പി. ചാക്കോച്ചന് പതാക കൈമാറിക്കൊണ്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. എൽഡിഎഫിന്റെ തുടർ ഭരണം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും, നിത്യോപയോഗ സാധനങ്ങളുടെ വില ദിനംതോറും കുതിച്ചുയരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്ത് പാർലിമെന്ററി പാർട്ടി നേതാവ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ കെ.ആർ ഗിരിജൻ, പി.എം. ഏല്യാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. വിജയകുമാർ എന്നിവർ സംസാരിച്ചു. 

തുടർന്ന് പട്ടിക്കാട് നടന്ന സമാപന സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. നികുതി വർധനയിലൂടെയും, വിലക്കയറ്റത്തിലൂടെയും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലേയ്ക്ക് സർക്കാർ മാറിയെന്ന് ജോസ് വള്ളൂർ പറഞ്ഞു. ജാഥ ക്യാപ്റ്റൻ കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ അസീസ് തണിപ്പാടം, ഭാസ്‌ക്കരൻ ആദംകാവിൽ, കെ.സി. അഭിലാഷ്, ഷിബുപോൾ, ലീലാമ്മ തോമസ്, ഷൈജു കുരിയൻ എന്നിവർ സംസാരിച്ചു. ഷാഹുൽ സുൽഫിക്കർ, എൽദോസ്, റോയ് കെ. ദേവസി, പ്രവീൺ രാജു, സജി താന്നിക്കൽ, കുര്യാക്കോസ് ഫിലിപ്പ്, സി. മോഹനൻ, ടി.വി. ജോൺ, എ.സി. മത്തായി, സി.എസ്. ശ്രീജു, ബാബു പാണംകുടി, ശകുന്തള ഉണ്ണികൃഷ്ണൻ, സുശീല രാജൻ, ഫസീല നിഷാദ്, ബിന്ദു ബിജു, മിനി നിജോ, റീന മേരി ജോൺ, സാലി തങ്കച്ചൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments