പട്ടിക്കാട്. ദേശീയപാതയിൽ വാണിയംപാറയ്ക്കും കൊമ്പഴയ്ക്കും ഇടയിൽ എസ്എൻ നഗറിൽ പിക്കപ്പ് വാൻ അപകടത്തിൽ പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ ചെവിക്ക് സാരമായ പരിക്കുണ്ട്. ഇവരെ 108 ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാൻ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന വാഹനത്തിൽ ഉണ്ടായിരുന്ന കൂർക്ക ദേശീയപാതയിൽ ചിതറിവീണത് ഗതാഗത തടസ്സം ഉണ്ടാക്കി.


0 Comments