ദേശീയപാതയോരത്ത് കാനയുടെ സ്ലാബ് തകർന്നു; കാൽനടയാത്രക്കാർക്ക് അപകടഭീഷണി


പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിൽ കാനയുടെ മുകളിലെ സ്ലാബ് തകർന്നത് കാൽനടയാത്രക്കാർക്ക് അപകടഭീഷണിയായി. തൃശൂർ ഭാഗത്തേക്കുള്ള സർവ്വീസ് റോഡിൽ ബസ്റ്റോപ്പിന് സമീപമാണ് സ്ലാബ് തകർന്ന് കുഴി രൂപപ്പെട്ടത്. സ്‌കൂൾ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ നിരവധി യാത്രക്കാർ നടന്നു പോകുന്ന വഴിയാണിത്. എന്നാൽ അധികൃതരെ വിവരം അറിയിച്ചിട്ടും വേണ്ട നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. 

പാലക്കാട് ഭാഗത്തേക്കുള്ള പാതയിലും അടിപ്പാതയ്ക്ക് സമീപം സ്ലാബ് തകർന്നിട്ട് മാസങ്ങളായി. ഇതുവഴിയും നിരവധി യാത്രക്കാർ കടുന്നുപോകുന്നതാണ്. പ്ലാസ്റ്റിക് ബാരിയർ ഉപയോഗിച്ച് താൽക്കാലികമായി സുരക്ഷ ഒരുക്കിയിട്ടുള്ളതല്ലാതെ തകർന്ന സ്ലാബ് പുനർനിർമ്മിക്കാൻ ഒരു നടപടിയും നിർമ്മാണ കമ്പനി കൈക്കൊണ്ടിട്ടില്ല. നിർമ്മാണത്തിലെ അപാകതയാണ് സ്ലാബുകൾ തകരുന്നതിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.



Post a Comment

0 Comments