പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗവ.എൽ.പി സ്‌കൂളുകളിൽ നടപ്പാക്കുന്ന പ്രഭാത ഭക്ഷണ വിതരണ പരിപാടി ആരംഭിച്ചു. പട്ടിക്കാട് ഗവ.എൽപി സ്‌കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പോഷക മൂല്യമുള്ള മികച്ച ഭക്ഷണം നൽകുന്നതിലൂടെ വിദ്യാർഥികളുടെ ബുദ്ധിപരവും കായികവുമായ വളർച്ചയ്ക്ക് അടിത്തറ ഒരുക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.
പട്ടിക്കാട്, പീച്ചി ഗവ.എൽപി സ്‌കൂളുകൾ, പാണഞ്ചേരി, പീച്ചി ഗവ. ട്രൈബൽ സ്‌കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. ഇതിനായി 10 ലക്ഷം രൂപ ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് നീക്കിവെച്ചിട്ടുള്ളതായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വി. അനിത അറിയിച്ചു. പട്ടിക്കാട് ഗവ.എൽപി സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എസ് ഷിനി, മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments