പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ ബസ്റ്റോപ്പ് നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും പ്രദേശത്തെ വ്യാപാരികളും രംഗത്തെത്തി. ദേശീയപാതയിൽ യു ടേണിന് സമീപം ബസുകൾ നിർത്തുന്നത് ദേശീയപാത മുറിച്ച് കടക്കുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാണ്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിടുമ്പോൾ അക്വാഡക്ടിന് അടിയിലൂടെ വരുന്ന വാഹനങ്ങൾ പലപ്പോഴും ജനങ്ങളുടെ ശ്രദ്ധയിൽ പെടാറില്ല. ഇത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. അതിനു പകരമായി യു ടേൺ കഴിഞ്ഞ് ബസുകൾ നിർത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ നിരവധിപേരാണ് ചുവന്നമണ്ണ് ദേശീയപാതയിൽ അപകടത്തിൽ പെട്ടിട്ടുള്ളത്. ചിലർ മരണപ്പെടുകയും ചെയ്തു. ജീവന് സുരക്ഷ നൽകുന്ന സംവിധാനങ്ങൾ ഇവിടെ നടപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.


0 Comments