പട്ടിക്കാട്. ഒക്ടോബർ 22 മുതൽ 24 വരെ വിവിധ പരിപാടികളോടെ പട്ടിക്കാട്ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ആഘോഷിച്ചു. 22ന് ദുർഗ്ഗാഷ്ടമി നാളിൽ രാവിലെ 6.00ന് പൂജവെപ്പ് നടന്നു. വൈകീട്ട് ഭജൻ സന്ധ്യയും ഉണ്ടായിരുന്നു. 23ന് മഹാനവമി നാളിൽ, നിറമാല, ചുറ്റുവിളക്ക് വിശേഷാൽ ദീപാരാധന എന്നിവയ്ക്കുശേഷം മഞ്ഞപ്ര രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച തായമ്പക അരങ്ങേറി. വിജയദശമി ദിനത്തിൽ പൂമൂടൽ, വിദ്യാ സരസ്വതി പൂജ, എഴുത്തിനിരുത്ത്, പൂജയെടുപ്പ് എന്നിവയ്ക്കുശേഷം സംഗീതാർച്ചനയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


0 Comments