കോരംകുളം ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടത്തി


തെക്കുംപാടം. വിജയദശമി ദിനത്തിൽ കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ  നടത്തിയ വിദ്യാഗോപാല മന്ത്രാർച്ചനയ്ക്ക് ആചാര്യൻ ചേലാപറമ്പ് കൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകി. മേൽശാന്തി വിഷ്ണുനമ്പൂതിരി ക്ഷേത്ര ചടങ്ങുകൾക്കും പൂജവെപ്പിനും കാർമികനായി. പൂജക്കു ശേഷം ഭക്തജനങ്ങൾക്ക് പൂജിച്ച പേനയും സാരസ്വതഘൃതം നെയ്യും പാൽ പായസവും അവിൽ നേദ്യവും പ്രസാദമായി നൽകി. ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ എൻ.എസ് പീതാംബരൻ, ബിജു കൊല്ലമറ്റം, സനോജ് താണിക്കൽ, സഞ്ജു, രാഗേഷ്, സതീഷ്, രഞ്ജിത്ത് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.




Post a Comment

0 Comments