മുടിക്കോട് വാർഡ് കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു


പട്ടിക്കാട്. മുടിക്കോട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. മുൻ പഞ്ചായത്തംഗം ഷിജോ പി. ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി.എം. ഷിയാസ് അധ്യക്ഷനായിരുന്നു. കെ.ഐ. ചാക്കുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. പരമേശ്വരൻ കുരുമാംമ്പുഴ, കബീർ താഴത്ത്പറമ്പിൽ, സിദ്ധിക്ക് പുതുവീട്ടിൽ, ശിവരാമൻ കോഴിപറമ്പിൽ, അസിസ് പുതുവീട്ടിൽ, ബാബു കുമ്പളത്ത് പറമ്പിൽ, മുത്ത്, കൊച്ചേട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments