കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം: കത്തോലിക്ക കോൺഗ്രസ്സ്


പട്ടിക്കാട്: ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ്സ് പട്ടിക്കാട് ഫൊറോന യോഗം ആവശ്യപ്പെട്ടു. യുണിറ്റംഗങ്ങളുടെ കുടുംബ സംഗമം സെന്റ് അൽഫോൺസ സ്‌കൂളിൽ വെച്ച് നടത്തി. വികാരി ഫാ. ജിജോ വള്ളൂപ്പാറ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഡി റോയി അധ്യക്ഷനായിരുന്നു. 'സംഘടന പ്രവർത്തനം വിശ്വാസ കുടുംബ തലങ്ങളെ ശക്തിപ്പെടുത്തും' എന്ന വിഷയത്തിൽ സെന്റ് തോമസ് കോളേജ് അസി. പ്രഫസർ ഡോ. വിജു എം.ജെ ക്ലാസെടുത്തു. 

അതിരുപത പ്രസിഡന്റ് ജോഷി വടക്കൻ, ഡോളേഴ്‌സ് ഫൊറോന പ്രസിഡന്റ് ഷാനു, ലൂർദ്ദ് ഫൊറോന പ്രസിഡന്റ് ഷാജൻ വി.ഡി, ഫൊറോന ജന.സെക്രട്ടറി രാജൻ ജോസഫ്, ട്രഷറർ ലൂയിസ്, എബിൻ ഗോപുരം എന്നിവർ പ്രസംഗിച്ചു. ലീലാമ്മ ടീച്ചർ, വർഗീസ് വട്ടേംകാട്ടിൽ, ജോബി ഐനിക്കൽ, സജി വർഗീസ് എന്നിവരെ യോഗത്തിൽ ആദരിച്ചു.



Post a Comment

0 Comments