പീച്ചി സ്‌കൂളിൽ അധ്യാപക രക്ഷാകർതൃ സമിതി യോഗം ചേർന്നു


പീച്ചി. ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ വാർഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുബീന നസീർ അധ്യക്ഷത വഹിച്ചു. ഒക്ടോബർ 20 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ ധന്യ ടീച്ചർ വാർഷിക റിപ്പോർട്ടും ഹെഡ്മിസ്ട്രസ് കെ.എം ഡെയ്‌സി വാർഷിക കണക്കുകളും അവതരിപ്പിച്ചു. പ്രിൻസിപ്പൽ എ ഗിരീശൻ, വാർഡ് മെമ്പർ ബാബു തോമസ്, എസ്എംസി ചെയർമാൻ സജി താന്നിക്കൽ, സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചർ എന്നിവർ പ്രസംഗിച്ചു. പിടിഎ കമ്മിറ്റി 2023-24 വർഷത്തേക്കുള്ള വിവിധ സ്‌കൂൾ കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. മുബീന നസീർ (പിടിഎ പ്രസിഡന്റ്), ശിൽപ ഷിബു (എംപിടിഎ പ്രസിഡന്റ്), സജി താന്നിക്കൽ (എസ്എംസി ചെയർമാൻ), ഷിബു പോൾ (വികസമിതി ചെയർമാൻ) എന്നിവരാണ് പിടിഎ ഭാരവാഹികൾ.




Post a Comment

0 Comments