പട്ടിക്കാട്. വാണിയംപാറ സെന്ററിൽ സ്‌കൂട്ടറുകൾ അപടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്കേറ്റു. വടക്കുഞ്ചേരി സ്വദേശി പൂവത്തിങ്കൽ ഹരിഹരൻ (62) നാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ അപകടം ഉണ്ടായത്. രണ്ട് സ്‌കൂട്ടറുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റയാളെ വാണിയംപാറയിലെ 108 ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.


0 Comments