പട്ടിക്കാട്. ലെൻസ് ഫെഡ് എന്ന സംഘടനയുടെ തൃശൂർ ഈസ്റ്റ് ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്ത രാഗിണി മുകുന്ദനെയും ട്രഷറർ ആയി തിരഞ്ഞെടുത്ത പി.എസ് ഷാജിയെയും വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി, സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ, എക്‌സി. മെമ്പർ ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചത്. രാഗിണി മുകുന്ദൻ കെവിവിഇഎസ് പട്ടിക്കാട് യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റും, പി.എസ് ഷാജി മുൻ എക്‌സി. മെമ്പറുമാണ്. കെട്ടിട നിർമാണത്തിനാവശ്യമയ പ്ലാൻ, എസ്റ്റിമേറ്റ്, എന്നിവയെല്ലാം തയ്യാറാക്കുന്ന സ്ഥാപനങ്ങളുടെ സ്വതന്ത്ര സംഘടനയാണ് ലെൻസ് ഫെഡ്.


0 Comments