മണ്ണുത്തി. മഹിള കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ഒല്ലൂക്കര സഹകരണസംഘം ഹാളിൽ വച്ച് നടന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.നിർമല മുഖ്യാതിഥിയായിരുന്നു.
മുൻകാല നേതാക്കന്മാരായ ഐസക്ക് ഇടപ്പാറ, പി.ജെ ജോസഫ് എന്നിവരെയും, വി.പി സുഭദ്ര, ടിവി ഷോയിൽ മിന്നും താരമായി തിളങ്ങിയ മേരി ചാണ്ടി കാടാപുരം എന്നിവരെയും ആദരിച്ചു.


0 Comments