പട്ടിക്കാട്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എഐവൈഎഫ് പാണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദീപം തെളിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന ഭരണമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് സനിൽ ആരോപിച്ചു. ലോക്കൽ കമ്മിറ്റി അംഗം കെ.കെ രാമചന്ദ്രൻ, വാണിയംപാറ യൂണിറ്റ് സെക്രട്ടറി പി.ആർ അനിൽ, ബ്രാഞ്ച് സെക്രട്ടറി പി.ആർ കൃഷ്ണൻ, വിനോദ് തുടങ്ങിയവർ സംസാരിച്ചു. നിജു, രമ്യ രാജേഷ്, ഐശ്വര്യ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു.


0 Comments