പട്ടിക്കാട്. തൃശൂർ ഈസ്റ്റ് ഉപജില്ല 'ശാസ്‌ത്രോത്സവം 2023' ഒക്ടോബർ 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
നവംബർ 1 ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനം എം.പി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ അധ്യക്ഷത വഹിക്കും
തിങ്കളാഴ്ച രാവിലെ 9 മുതൽ മത്സരാർഥികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഐ.ടി, പ്രവൃത്തി പരിചയമേള എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പൽ കെ.എം. ഏലിയാസ് പറഞ്ഞു.


0 Comments