പട്ടിക്കാട്. ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു വരുന്ന ശാസ്‌ത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഗണിത മേള നടക്കുകയാണ്. തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ സ്‌കൂളുകളിൽ നിന്ന് സബ് ജൂനിയർ മുതൽ ഹയർസെക്കൻഡറി വരെയുള്ള വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഗണിത മേളയിൽ പങ്കെടുക്കുന്നു. ഗണിത ശാസ്ത്രത്തിന്റെ സങ്കീർണ്ണമായ ആശയങ്ങളെയും സമവാക്യങ്ങളെയും ലളിതവും സുന്ദരവും വർണ്ണാഭവുമായ രൂപകല്പനകൾ കൊണ്ടും ചാർട്ടുകൾ കൊണ്ടും നിർമ്മിതികൾ കൊണ്ടും വിശദീകരിക്കുകയാണ് നമ്മുടെ കുരുന്ന് ഗണിത ശാസ്ത്ര പ്രതിഭകൾ.
തൃശൂർ നഗരത്തിലേതുൾപ്പെടെ പ്രമുഖ സ്‌കൂളുകൾ എല്ലാം ഉൾപ്പെടുന്ന തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ 112 സ്‌കൂളുകളിൽ നിന്നായി 4500 ഓളം കുട്ടികളും അധ്യാപകരുമാണ് മൂന്നു ദിവസമായി നടക്കുന്ന ശാസ്‌ത്രോത്സവത്തിൽ പങ്കെടുക്കുന്നത്. സമാപന ദിവസമായ നാളെ വർക്കിംഗ് മോഡലുകൾ ഉൾപ്പെടെ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകൾ നടക്കുമെന്ന് പട്ടിക്കാട് ഗവ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.എം ഏലിയാസ് അറിയിച്ചു.



0 Comments