പട്ടിക്കാട്. ജില്ലാ ഫിഷറീസ് വകുപ്പും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2023-24 ന് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള പൊതുകുളങ്ങളിൽ കരിമീൻ വിത്ത് നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ചെമ്പൂത്ര പുത്തൻ കുളത്തിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ആരിഫ റാഫി, ജയകുമാർ ആദംകാവിൽ, അജിത മോഹൻദാസ്, സ്വപ്‌ന രാധാകൃഷ്ണൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. ജോയ്‌നി ജേക്കബ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ .038 ഹെക്ടർ വരുന്ന പൊതുകുളങ്ങളിലായി 2850 കരിമീൻ മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.


0 Comments