പട്ടിക്കാട്. ആറാംകല്ല് ദേശീയപാതയിൽ ടയറുകൾ പൊട്ടിയതിനെ തുടർന്ന് മിനി ലോറി അപകടത്തിൽപ്പെട്ടു. രാത്രി ഒമ്പതരയോടെയാണ് തടി കയറ്റി വന്ന ലോറി തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ അപകടത്തിൽപ്പെട്ടത്. ടയറുകൾ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടെങ്കിലും ലോറി ദേശീയപാതയിൽ മറിയാതിരുന്നതും പുറകിൽ മറ്റു വാഹനങ്ങൾ വരാതിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ നിന്നും തടി കയറ്റി വരികയായിരുന്നു ലോറി. അപകടത്തിൽ ആർക്കും പരിക്കില്ല.
0 Comments