ബിരുദധാരികൾക്ക് ജില്ലാ കളക്ടറുടെ കീഴിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരം


തൃശൂർ. ജില്ലാ കലക്ടറുടെ കീഴിൽ ജില്ലാ ഭരണകൂടത്തോടൊപ്പം ചേർന്ന്  ഇന്റേൺഷിപ്പ് ചെയ്യാൻ ബിരുദധാരികളായ യുവതീ യുവാക്കൾക്ക് അവസരം. ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള അവസരം ഒരുക്കുന്നതാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം.

നാല് മാസമായിരിക്കും ഇന്റേൺഷിപ്പ് കാലാവധി. സ്‌റ്റൈപ്പന്റ് ഉണ്ടായിരിക്കുന്നതല്ല. നാലു മാസത്തെ ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റിന് അർഹതയുണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 30 വയസിൽ കുറവായിരിക്കണം. സർക്കാർ ജീവനക്കാർക്ക് അവസരമില്ല.

ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാകാൻ താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയ്‌ക്കൊപ്പം പ്രോഗ്രാമിന്റെ ഭാഗമാവാനുള്ള പ്രചോദനത്തെക്കുറിച്ചും ജില്ല നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികൾ, അവയുടെ കാരണങ്ങൾ, പരിഹാരങ്ങൾ എന്നിവയെക്കുറിച്ചും 250 വാക്കിൽ കുറയാത്ത കുറിപ്പുകൾ സഹിതം ഒക്ടോബർ 28നകം mt.str08@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷ സമർപ്പിക്കണം. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇന്റർവ്യൂ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അറിയിക്കും. ഫോൺ: 9037553403.





Post a Comment

0 Comments