അധികൃതരുടെ അനാസ്ഥയാണ് ആൽപ്പാറ സെന്ററിലെ അപകടങ്ങൾ തുടർക്കഥയാകുന്നതിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കുഴിയടക്കാൻ താൽക്കാലിക സംവിധാനം മാത്രമാണ് നിർമ്മാണ കമ്പനി അധികൃതർ നടപ്പാക്കുന്നത്. മഴ പെയ്യുന്നതോടെ കുഴിയിലെ മെറ്റലും മണലും ഒഴുകിപ്പോവുകയും ഇവ റോഡിൽ ചിതറി കിടക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. മാത്രമല്ല പ്രദേശത്തെ അശാസ്ത്രീയമായ ടാറിങ് വലിയ വെള്ളക്കെട്ടിന് ഇടയാക്കുന്നുമുണ്ട്. എത്രയും വേഗം ഇതൊരു ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ പറഞ്ഞു.


0 Comments