പൂവഞ്ചിറ അയ്യപ്പസേവ സമിതിയുടെ നേതൃത്വത്തിൽ വിളക്ക് കുറിച്ചു


പട്ടിക്കാട്. പൂവഞ്ചിറ അയ്യപ്പസേവ സമിതിയുടെ നേതൃത്വത്തിൽ വിളക്ക് കുറിച്ചു. ഡിസംബർ 3നാണ് ദേശവിളക്ക്. പ്രസിഡന്റ് സുഭാഷ് പാലക്കപറമ്പിൽ, സെക്രട്ടറി ഗോകുൽ വെള്ളുപറമ്പിൽ, ട്രഷറർ സജീഷ് പുതുശ്ശേരിക്കുടിയിൽ, മറ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിളക്ക് ചാർത്ത് ശരണമയ്യപ്പ വിളക്ക് സംഘം കൃഷ്ണനിൽ നിന്നും സെക്രട്ടറി ഏറ്റുവാങ്ങി. 101 പേരുടെ താലം, ഭജന, ചിന്ത്പാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



Post a Comment

0 Comments