നിർമ്മാണ കമ്പനിയുടെ അനാസ്ഥ: കമ്പനിപ്പടിയിൽ റോഡിന് നടുവിൽ ടാർവീപ്പ ഉപേക്ഷിച്ച നിലയിൽ


കണ്ണാറ. പീച്ചിഡാം റോഡിൽ മലയോരഹൈവേ നിർമ്മാണ കമ്പനിയുടെ അനാസ്ഥ തുടരുകയാണ്. കമ്പനിപ്പടിയിൽ കാനനിർമ്മാണം നടക്കുന്ന സ്ഥലത്ത് ഗതാഗതനിയന്ത്രണത്തിന്റെ പേരിൽ റോഡിന് നടുവിൽ വെച്ചിരുന്നത് കാലിയായ ടാർവീപ്പ. കാനയിൽ കോൺക്രീറ്റ് നിറയ്ക്കുന്നതിന് മിക്‌സിങ് യൂണിറ്റ് വന്നപ്പോൾ താൽക്കാലികമായി റോഡിന് നടുവിൽ വെച്ചിരുന്നതാണിതെന്ന് കരുതുന്നു. എന്നാൽ മിക്‌സിങ് യൂണിറ്റ് പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും ടാർവീപ്പ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വെച്ചിരുന്നത്. 

തുടർന്ന് അപകടസാധ്യത മനസിലാക്കിയ പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഇത് റോഡരികിലേയ്ക്ക് മാറ്റി വെക്കുകയായിരുന്നു. നിർമ്മാണ കമ്പനിയുടെ അശാസ്ത്രീയ ഗതാഗതനിയന്ത്രണത്തെ തുടർന്ന് ഇന്നലെ രാത്രി കെഎഫ്ആർഐക്ക് സമീപം ഇരുചക്രവാഹനം അപകടത്തിൽ പെട്ടിരുന്നു. ആൽപ്പാറ സെന്ററിലും അപകടക്കെണി ഒരുക്കി കാത്തിരിക്കുകയാണിവർ. ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം ഇടപെട്ട് കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത്തരം പ്രവർത്തികൾ വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും.



Post a Comment

0 Comments