പീച്ചി. താമരവെള്ളച്ചാലിലേയ്ക്ക് നിർത്തിവെച്ച ബസ് സർവ്വീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ അജിത മോഹൻദാസിന്റെ നേതൃത്വത്തിൽ കളക്ടർ, ആർടിഒ എന്നിവർക്ക് നിവേദനം നൽകി. സ്‌കൂൾ കുട്ടികളുടെയും ജോലിക്കാരുടെയും സമയം ക്രമീകരിച്ച് പ്രദേശത്തേക്ക് സർവ്വീസ് നടത്തിയിരുന്ന കീർത്തനം ബസ് സർവ്വീസ് നിർത്തിയതോടെയാണ് ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലായത്. ഇതുമായി ബന്ധപ്പെട്ട് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 2023 സെപ്തംബർ 25നാണ് നിവേദനം നൽകിയത്. ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് സെപ്തംബർ 27ന് കളക്ടർ ആർടിഒ ക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. ബസ് സർവ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എത്രയും വേഗം പരിഹാരം കാണാമെന്ന് ആർടിഒ ഉറപ്പ് നൽകിയിട്ടുള്ളതായി അജിത മോഹൻദാസ് പറഞ്ഞു.

0 Comments