റോഡിന്റെ തകർച്ച പരിഹരിക്കണം: മെമ്പർമാരും നാട്ടുകാരും ചേർന്ന് എ.ഇ ക്ക് പരാതി നൽകി


പീച്ചി. ഡാമിന്റെ ഗാർഡനിലേക്കുള്ള പ്രധാന റോഡിന്റെ തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജല വിഭവ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് പഞ്ചായത്ത് മെമ്പർമാരും നാട്ടുകാരും ചേർന്ന് പരാതി നൽകി. പീച്ചി വാർഡ് മെമ്പർ ബാബു തോമസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, പഞ്ചായത്തംഗങ്ങളായ കെ.പി ചാക്കോച്ചൻ, സ്വപ്ന രാധാകൃഷ്ണൻ, ഷൈജു കുര്യൻ, അജിതാ മോഹൻദാസ്, രേഷ്മ സജീഷ്, ജയകുമാർ ആദംകാവിൽ, ബിജോയ് ജോസ് എന്നിവരുൾപ്പെടെ ഇരുന്നൂറിലധികം നാട്ടുകാർ ഒപ്പിട്ട നിവേദനമാണ് ബാബു തോമസിന്റെ നേതൃത്വത്തിൽ എ.ഇ യ്ക്ക് നൽകിയത്. പീച്ചി ഗേറ്റ് പരിസരത്തുനിന്ന് പീച്ചി ഡാം ഗാർഡൻ, ജല അതോറിറ്റി ഓഫീസ്, ജലശുദ്ധീകരണ ശാല, സ്വിമ്മിംഗ് പൂൾ, മൈലാട്ടുംപാറ റോഡ്, കെഇആർഐ ഓഫീസുകൾ, എൻജിനീയറിങ് മ്യൂസിയം എന്നിവടങ്ങളിലേക്കുള്ള വഴിയാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പണികൾ കൂടി കഴിഞ്ഞതോടെ റോഡ് പൂർണമായും തകർന്നു. ഓട്ടോറിക്ഷ ജീവനക്കാരായ പ്രശാന്ത് എസ്, ജോൺ കിടങ്ങാലിൽ, സിജോ തോമസ്, എ.കെ. സുരേഷ് എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments