ടി.പി ജോർജ് വാണിയംപാറ ഐഎൻടിയുസി യൂണിയൻ പ്രസിഡന്റ്


പട്ടിക്കാട്. വാണിയംപാറ ഐഎൻടിയുസി ഹെഡ്‌ലോഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ വാർഷിക പൊതുയോഗം ചേർന്നു. പതിമൂന്നാം തവണയും ടി.പി ജോർജ്ജിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 50-ാം  വാർഷിക പൊതുയോഗം കെപിസിസി. സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി. ജോർജിന്റെ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പി.ജെ ജോസഫ്, മിൽമ എക്‌സിക്യൂട്ടീവ് അംഗം ഭാസ്‌കരൻ ആദംകാവിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ വിജയകുമാർ, മുൻ പ്രസിഡന്റ് കെ.സി. അഭിലാഷ്, മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, പഞ്ചായത്ത് പ്രതിപക്ഷനേതാവ് ബാബു തോമസ്, ബാബു പാണാംകൂടി, ഫസീല നിഷാദ്, എം.എ. മൊയ്തീൻകുട്ടി,  പ്രവീൺ രാജു, പി.വി.പൗലോസ്, ടി.എസ്. ഷൗക്കത്തലി, വി.എം. ഹബീബ്, ജോർജ് എം. വർഗീസ്, കെ.സി.ജോണി, ആണ്ടവൻ തുടങ്ങിയവർ സംസാരിച്ചു. പി.ജെ.ജോസഫ് വൈസ് പ്രസിഡന്റായും, ജോർജ്. എം. വർഗീസ് ജനറൽ സെക്രട്ടറിയായും, കെ.സി. ജോൺ വർക്കിങ്ങ് സെക്രട്ടറിയായും, ആണ്ടവൻ ജോ. സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.




Post a Comment

0 Comments