വടക്കൻ മേഖല പരുമല തീർത്ഥയാത്ര


പട്ടിക്കാട്. ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 35-ാമത് പരുമല കാൽനട തീർത്ഥയാത്ര ഒക്ടോബർ 30ന് രാവിലെ 6 മണിക്ക് മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ നിന്നും ആരംഭിക്കും. നവംബർ 1 ന് പരുമല പള്ളിയിൽ എത്തിച്ചേരും. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യാക്കൂബ് മാർ ഐറേനിയോസ് യാത്ര ആശീർവദിക്കും. തൃശ്ശൂർ, കൊച്ചി ഭദ്രാസനങ്ങളിലെ തീർത്ഥാടകർ ഒക്ടോബർ 29ന് തൃശൂർ പടിഞ്ഞാറെ കോട്ട സെന്റ് ഇഗ്‌നേഷ്യസ്  കത്തീഡ്രൽ കേന്ദ്രീകരിച്ച് വെട്ടിക്കൽ ദയറായിൽ എത്തും. തീർത്ഥയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  9446996326, 9961608042 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.




Post a Comment

0 Comments